പന്മന : ചവറ പന്മന കൊല്ലക ത്രീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും തിരുവനന്തപുരം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു.
അരുൺചാമ്പക്കടവ് ചടങ്ങിൽ അധ്യക്ഷനായി. ആരോഗ്യ പ്രവർത്തകരെ പൻമന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. യൂസഫ്കുഞ്ഞ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിഷാ സുനീഷ്, മുൻ അസിസ്റ്റന്റ് ഡെവലപമെന്റ് കമ്മീഷണർ അജയൻ കൊല്ലക, ഷിബു രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു . ക്ലബ് പ്രസിഡന്റ് ഷിജു രവീന്ദ്രൻ, സെക്രട്ടറി സുനീഷ് സുധാകരൻ, ബിജു കുന്നേൽ, നവാസ് കൊച്ചറ്റയിൽ, രഞ്ചിത്ത്, മുകേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്യാമ്പിൽ 248 പേർ പങ്കെടുത്തു.
34 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ലഭ്യമാക്കി. പരിപാടിയുടെ ഭാഗമായി പൻമന ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകളിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.