കുവൈറ്റ് സിറ്റി : മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് കുവൈറ്റിൽ വന്പൻ വരവേൽപ്പാണ് ലഭിച്ചത്. ഡിസംബർ 1 രാത്രി 9.31നു ആരംഭിച്ച മൂന്ന് സ്പെഷ്യൽ ഷോയും, ലേഡീസ് ഫാൻസ് ഷോയും ഉൾപ്പടെ 12 ഫാൻസ് ഷോകളാണ് ജീവകാരുണ്യ പ്രവർത്തനത്തിനു മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ലാൽ കെയേഴ്സ് & മോഹൻലാൽ ഫാൻസ് ഓണ്‍ലൈൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് ഓസോണ്‍ സിനിമാസിൽ വച്ചു സംഘടിപ്പിച്ചത്.
എന്നാൽ, ഈ ബ്രഹ്മാണ്ഡ ചിത്രത്തെ വരവേറ്റപ്പോൾ മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമായി മാതൃകാപരമായ പ്രവർത്തിയാണ് ലാൽ കെയെഴ്സ് കുവൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ 12 ഫാൻസ് ഷോകൾക്കും ആഘോഷങ്ങൾ ഒഴിവാക്കി, അതിനായി മാറ്റിവച്ചു തുക ഒരു നിർധന രോഗിയുടെ ചികിത്സ സഹായത്തിന് നൽകുവാനാണ് ലാൽ കെയേഴ്സ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
ഫാൻസ് ഷോയിൽ നിന്നും സമാഹരിച്ച് തുക ഡോ. പി. സരിത ചാരിറ്റി കമ്മിറ്റി മെന്പർ എബിൻ കുളങ്ങര കൈമാറി. പ്രസിഡൻറ് രാജേഷ് ആർജെ, ജനറൽ സെക്രട്ടറി ഷിബിൻലാൽ, ട്രഷറർ അനീഷ് നായർ, വൈസ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, ജോർലി ജോസ്, മനോജ് ചാരുംമൂട്, അഖിൽ അശോകൻ, പ്രവീണ്‍കുമാർ, ലേഡീസ് വിംഗ് ജോയിന്റ് കോഡിനേറ്റർ രാധ റ്റി. നായർ, അങ്കിത മനോജ് എന്നിവർ നേതൃത്വം നൽകി.
നേരത്തെ, ലാൽ കെയേഴ്സ് കുവൈറ്റ് യൂണിറ്റ് കോവിഡ് വ്യാപനത്തിന്റെ സമയത്ത് നടത്തിയ ഫുഡ് കിറ്റ് വിതരണം ഉൾപ്പെടെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചിരുന്നു. ഓണ്‍ലൈൻ പഠനത്തിനായി വൈദ്യുതി ലൈൻ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച നിർധനയായ വിദ്യാർഥിനിയുടെ കുടുംബത്തിന് ശാന്തി ഭവനം’ എന്ന പേരിൽ നിർമിച്ച് നൽകുന്ന വീടിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
സലിം കോട്ടയിൽ