കൊറ്റനാട്: സാമൂഹിക പ്രതിബദ്ധതയും സ്വഭാവ വൈശിഷ്ട്യങ്ങളുമുള്ള നല്ല മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നു മാര്‍ത്തോമ്മ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ. കളമ്പാല എംടിഎല്‍പി സ്കൂളിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മേഖലയ്ക്കുണ്ടായ ഔന്നത്യത്തിന്റെ പ്രധാന കാരണം നമ്മുടെ പ്രൈമറി സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ മേന്മയാണെന്നതില് തര്‍ക്കമില്ലെന്നും മാര്‍ തിമോത്തിയോസ് പറഞ്ഞു.
സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. ഏബ്രഹാം പി. മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഗമവും ആദരിക്കലും മുന്‍ എംഎല്‍എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രഥമാധ്യാപകരെ വെണ്ണിക്കുളം എഇഒ മിനി ജോസഫ് ആദരിച്ചു.
സ്കൂള്‍ ശതാബ്ദി പതിപ്പ് കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാമും കൈയെഴുത്തു മാസിക മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രകാശ് ചരളേലും പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പന് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്, മെംബര്‍ ബിനോജ് കുമാര്‍, മുന്‍ ഹെഡ്മാസ്റ്റര് തോമസ് മാത്യു, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ജോണ്‍ ജോസഫ്, ഹെഡ്മിസ്ട്രസ് ബിജി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ആശാ ജിജി, എസ്. ബിനിമോള്‍, മഹിമ വര്‍ഗീസ്, എല്‍സമ്മ പി. മാത്യു, അക്ഷത് വിനോദ്, പി.എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.