കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇടുക്കി അസോസിയേഷൻകുവൈറ്റിന്റെ സ്ഥാപക അംഗവും, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജോസഫ് മൂക്കൻതോട്ടത്തിനും, ഷിലു കഐന്നും അദ്ദേഹത്തിന്റെ പത്നി വനിതാവേദിയുടെ ചെയർപേഴ്സണ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബെർലി ഷിലു വിനും ഇടുക്കി അസോസിയേഷൻ കുവൈറ്റ് പ്രതിനിധികൾ യാത്രയയപ്പു നൽകി.
ഡിസംബർ മൂന്നിന് അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന കുടുംബസംഗമത്തിൽ ഇടുക്കി അസോസിയേഷൻ പ്രസിഡന്റ് ജിജി മാത്യു മുഞ്ഞനാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ലാൽജി ജോർജ് സ്വാഗതവും, ട്രഷറർ അനീഷ് പി. നന്ദിയും, വൈസ് പ്രസിഡന്റ് ടോം എടയോടിയിൽ, ജോയിന്റ് സെക്രെട്ടറി നോന്പിന് ചാക്കോ, വിമൻസ്ഫോറം ചെയർപേഴ്സണ് സുസ്മിത ജാക്സണ് എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് ഹെഡ് മാത്യു കെ.ജെ. കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കൂടാതെ സംഘടനയുടെ പ്രമുഖർ ആശംസകൾ നേരുകയും യാത്ര ആവുന്ന അംഗങ്ങൾ സംഘടനയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വിലയേറിയതായിരുന്നുവെന്നും, ഭാവി ജീവിതം സന്തോഷകരമായി തീരുവാൻ സാധിക്കട്ടെ എന്നും ആശംസിച്ചു. ""വർണോത്സവം 21’’ എന്ന പേരിൽ നടത്തിയ കളറിംഗ് മത്സരത്തിൽ വിജയികളായകുട്ടികൾക്ക് സമ്മാനദാനവും നടത്തി.
സലിം കോട്ടയിൽ