+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ശ​ര​ണ​രെ ക​രു​തു​ന്ന​ത് പു​ണ്യ​ക​ർ​മം; പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ

റാ​ന്നി: സ​മൂ​ഹ​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രേ​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രേ​യും ചേ​ർ​ത്തു പി​ടി​ക്കു​ന്ന​ത് ഈ​ശ്വ​ര​സ്നേ​ഹം പ​ക​രു​ന്ന പു​ണ്യ​ക​ർ​മ​മാ​ണെ​ന്നു പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​
അ​ശ​ര​ണ​രെ ക​രു​തു​ന്ന​ത് പു​ണ്യ​ക​ർ​മം; പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ
റാ​ന്നി: സ​മൂ​ഹ​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രേ​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രേ​യും ചേ​ർ​ത്തു പി​ടി​ക്കു​ന്ന​ത് ഈ​ശ്വ​ര​സ്നേ​ഹം പ​ക​രു​ന്ന പു​ണ്യ​ക​ർ​മ​മാ​ണെ​ന്നു പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ. അ​ങ്ങാ​ടി നാ​ക്കോ​ല​യ്ക്ക​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ സെ​ന്‍റ​റി​ൽ ന​ട​ന്നു​വ​രു​ന്ന ഫാ. ​ഡേ​വി​സ് ചി​റ​മ്മൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് റാ​ന്നി ചാ​പ്റ്റ​റി​ന്‍റെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​വി​ടെ ന​ട​ക്കു​ന്ന വ​സ്ത്ര​ബാ​ങ്കി​നും അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ൾ​ക്കു​മൊ​പ്പം റാ​ന്നി നോ​ള​ജ് വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യി ന​ഴ്സു​മാ​രു​ടെ തൊ​ഴി​ൽ മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന​കേ​ന്ദ്രം അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചി​റ​മ്മ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, റോ​യി മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ മു​ള​മൂ​ട്ടി​ൽ, ഫാ. ​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ, റ​വ. ആ​ർ. ലാ​സ​ർ, എം​പി​ഐ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ചി​റ​മ്മ​ൽ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി വി.​വി. ജോ​സ്, സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് മ​ത്താ​യി നാ​ക്കോ​ല​യ്ക്ക​ൽ, കെ.​പി. തോ​മ​സ് ക​ല്ലും​പു​റ​ത്ത്, ഡ​യ​സ് ഇ​ടി​ക്കു​ള, മേ​ഴ്സി പാ​ണ്ടി​യ​ത്ത്, അ​ന്ന​മ്മ കു​ര്യാ​ക്കോ​സ്, മാ​മ്മ​ൻ സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മി​ത​മാ​യ നി​ര​ക്കി​ലും സൗ​ജ​ന്യ​മാ​യും വ​സ്ത്ര​ങ്ങ​ൾ ന​ൽ​കു​ന്ന ക്ലോ​ത്ത് ബാ​ങ്കി​നൊ​പ്പം അ​നാ​ഥ പ​രി​പാ​ല​ന കേ​ന്ദ്ര​വും സ്ത്രീ​ശാ​ക്തീ​ക​ര​ണ തൊ​ഴി​ൽ കേ​ന്ദ്ര​വും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.