ഡാളസ്: നിരായുധനും ഭവനരഹിതനുമായ കെയ്ൽ വെസിനെ മർദിച്ച മുൻ ഡാളസ് ഫയർ റസ്ക്യു പാരാമെഡിക്കിന്റെ സസ്പെൻഷൻ പിൻവലിച്ചു. പാരാമെഡിക്ക് എന്ന നിലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് നൽകിയതായി ഡിസംബർ 3 വെള്ളിയാഴ്ച പുറത്തിറക്കിയ ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നു. പാരാമെഡിക് ലൈസൻസ് തിരികെ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭവനരഹിതനും മാനസിക തകരാറുമുള്ള കെയ്ൽ വെസിനെ പുറങ്കാൽ കൊണ്ട് തൊഴിക്കുകയായിരുന്നു അഗ്നിസേനാംഗം. വെസിനെ വെസിനെ തൊഴിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
വെസ്റ്റ് ഡാളസ് ഇന്റർസ്റ്റേറ്റ് ഫ്രന്േറജ് റോഡിനരികിൽ പുല്ലിനു തീപിടിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവത്തിൽ ഉൾപ്പെട്ട ബ്രാഡ് കോക്സും മറ്റു രണ്ട് സഹപ്രവർത്തകരും സ്ഥലത്തെത്തി ചേർന്നത്. കെയ്ൽ വെസായിരുന്നു പുല്ലിനു തീയിട്ടത്.
പുല്ലിന്റെ തീയണക്കുന്നതിനിടയിൽ മാനസിക തകരാറുള്ള വെസ് ബ്രാഡ് കോക്സിനെ അടിച്ചുവെന്നും സ്വയം രക്ഷയ്ക്കാണ് താൻ വെസിനെ തൊഴിച്ചതെന്നുമാണു ബ്രാഡ് വാദിച്ചത്. പരുക്കേറ്റ വെസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പബ്ലിക് സെർവന്റിനെ മർദ്ദിച്ച കുറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ബ്രാഡിന്റെ പാരാമെഡിക് ലൈസെൻസ് തിരികെ നൽകി ജോലിയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചുവെങ്കിലും അന്വേഷണം തുടരുമെന്നും കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പി.പി. ചെറിയാൻ