മിഡിൽടൗണ്‍ഷിപ്പ്: പെൻസിൽവേനിയാ സംസ്ഥാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ, ബക്സ് കൗണ്ടിയിലെ മിഡിൽ ടൗണ്‍ഷിപ്പിന്റെ ഓഡിറ്ററായി മാത്യൂ തരകൻ തെരഞ്ഞെടുക്കപ്പെട്ടു. ഫിലഡൽഫിയ മെട്റോയിൽ ബിസിനസ് മാനേജരാണ്. മദ്രാസ് ലയോള കോളജ് അലമ്നൈ അസോസിയേഷൻ യുഎസ് ചാപ്റ്റേഴ്സ് ചെയർമാനാനും ഓർമാ ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവുമാണ് തരകൻ. എടത്വാ കാട്ടുംഭാഗം പരേതനായ ഡോ. ജോർജ് തരകന്റെ മകനാണ്.
എല്ലാ കൗണ്ടി ഫണ്ടുകൾക്കും അക്കൗണ്ടിംഗ് റെക്കോർഡുകൾ തയ്യാറാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, വിവിധ കൗണ്ടി ഡിപ്പാർട്ട്മെന്റുകളുടെ രേഖകളും അക്കൗണ്ടുകളും ഓഡിറ്റ് ചെയ്യുക, എല്ലാ കൗണ്ടി വിതരണങ്ങളുടെ സാധുതയും നിയമസാധുതയും പരിശോധിക്കുക എന്നീ ചുമതലകളാണ് കൗണ്ടി ഓഡിറ്റർക്കുള്ളത്. കൗണ്ടി ടൗണ്‍ഷിപ്പിന്റെ എല്ലാ സാന്പത്തിക ഇടപാടുകളുടെയും അംഗീകാരത്തിന് കൗണ്ടി ടൗണ്‍ഷിപ്പ് ഓഡിറ്ററുടെ ഒപ്പ് വേണം.
മാത്യൂ തരകന്റെ വിജയത്തിൽ ഓർമാ ഇന്റർ നാഷണൽ, വേൾഡ് മലയാളി കൗണ്‍സിൽ ഫിലഡൽഫിയാ പ്രൊവിൻസ്, ട്റൈസ്റ്റേറ്റ് കേരളാ ഫോറം എന്നീ സംഘടനകൾ അനുമോദനം നേർന്നു.
പി.ഡി. ജോർജ് നടവയൽ