പാറപ്പള്ളി: മീനച്ചില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പാറപ്പള്ളിയില്‍ പാട്ടുപാറ ഭാഗത്ത് പത്തോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. പുതിയ പദ്ധതി രൂപീകരിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുഴല്‍കിണര്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും പദ്ധതി പൂര്‍ണമായിട്ടില്ല. കുഴല്‍കിണര്‍ നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് ജലവിതരണം ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പണം മുടക്കി ആഴ്ചതോറും കുടിവെള്ളം എത്തിക്കേണ്ട ഗതികേടിലാണു നാട്ടുകാര്‍.
പദ്ധതി രണ്ടാംഘട്ട പൂര്‍ത്തീകരണത്തിന് പഞ്ചായത്തില്‍നിന്നു രണ്ടു ലക്ഷത്തിലധികം രൂപ അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുകയ്ക്കു പണി തീരില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും പദ്ധതിയുടെ ആരംഭകാലത്ത് ഉണ്ടായിരുന്ന ഗ്രൗണ്ട് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയത് പദ്ധതി പൂര്‍ത്തീകരണത്തിന് കാലതാമസം നേരിടുന്നതിന് കാരണമാകുന്നുണ്ടെന്നും പഞ്ചായത്ത് മെംബര്‍ ഇന്ദു പ്രകാശ് പറഞ്ഞു.