മേലുകാവ്: ഹെൻറി ബേക്കർ കോളജിൽ കേരള ഫോക്ലോർ അക്കാഡമിയുടെ സഹകരണത്തോടെ അരങ്ങോല-2023 ഫോക്ലോർ ഫെസ്റ്റിവൽ നടത്തി. മേലുകാവ് പഞ്ചായത്തും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസും മറ്റു പൊതുജനസേവന വിഭാഗങ്ങളും സഹകരിച്ചു നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഫോക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.
ആലപ്പുഴ വേദിക നാടൻകലാ പഠനകേന്ദ്രത്തിലെ 27 കലാകാരന്മാർ അവതരിപ്പിച്ച പെരുങ്കളിയാട്ടം വർണാഭമായി. പെരുങ്കളിയാട്ടത്തിൽ വട്ടമുടി, തെയ്യം, കരിങ്കാളി, മയിൽ, കുതിര, പൊട്ടൻ തെയ്യം, പരുന്ത്, ദൈവക്കോലം എന്നീ ദൃശ്യാവിഷ്കാരങ്ങളും നടത്തി. ഇലന്തൂർ ശ്രീദേവി പടയണി സംഘം അവതരിപ്പിച്ച പടയണി കാണികളിൽ പുത്തനുണർവ് പകർന്നു. മേലുകാവ് എബനേസർ സംഘം അവതരിപ്പിച്ച തമ്പേർ പുതുതലമുറകയ്്ക്കു നവ്യാനുഭവം പകർന്നു.
കോളജ് പ്രിൻസിപ്പൽ ഡോ. ജി.എസ്. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ബീനാ പോൾ, ഡോ. നിഷ ജോസഫ്, ഡോ. ജിബിൻ മാത്യു, ഡോ. സൗമ്യ പോൾ, ഡോ. ആർ. ഉമാറാണി, പിടിഎ വൈസ് പ്രസിഡന്റ് സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു