കാഞ്ഞിരപ്പള്ളി: പൊതു വിദ്യാഭ്യാസവകുപ്പ് കായിക വിഭാഗം റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫിന്റെ നേതൃത്വത്തില്‍ വിഴിക്കത്തോട്ടില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30ന് ഒളിമ്പിക്സ് ഹോക്കി മെഡല്‍ ജേതാവ് പ്തമശ്രീ പി.ആര്. ശ്രീജേഷ് നിര്‍വഹിക്കും. തുടർന്നുള്ള സമ്മേളനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പൻ അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, ദ്രോണാചാര്യ കെ.പി. തോമസ് മാഷ്, റിട്ട. കായികാധ്യാപകന് വി.എന്‍. കൃഷ്ണപിള്ള എന്നിവര്‍ സ്റ്റേഡിയത്തിലെ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്യും.
വിഴിക്കിത്തോട്-ചേനപ്പാടി റോഡരികിലെ 25 സെന്റ് സ്ഥലത്ത് 5000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ പ്രതലത്തില്‍ ഇറക്കുമതി ചെയ്ത കനേഡിയന്‍ തടിയാണ് പാകിയിരിക്കുന്നത്. ബാഡ്മിന്റണിലാണു പ്രധാനമായും പരിശീലനം നല്‍കുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍, ഡ്രസിംഗ് മുറികള്‍, വിശാലമായി പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചു മുതല്‍ എട്ടുവരെയും വൈകുന്നേരം അഞ്ചു മുതൽ രാത്രി 11 വരെയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിശീലനമുണ്ടായിരിക്കും.
വിഴിക്കിത്തോട് ഗ്രാമത്തിലെ സാമ്പത്തികമായി പിന്നാക്ക കുടുംബങ്ങളിലെ കായികാഭിരുചിയും കഴിവുമുള്ള കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ഡബിള്‍സ് ചാന്പ്യനായ ഡോ. ചാക്കോ ജോസഫിനെ കൂടാതെ സംസ്ഥാന, സര്‍വകലാശാല താരങ്ങളായ എം.എം. സനല്‍ കുമാര്‍, ജോബിന് ജോണി എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കും.