+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ​ഭ​വ​നം ഒ​രു​ക്കി സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​ഭ​വ​നം പൂ​ർ​ത്തി​യാ​യി. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത നി​ർ​ധ​ന​ വി​ദ്യാ​ർ​ഥ
സ്നേ​ഹ​ഭ​വ​നം ഒ​രു​ക്കി  സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്
കാ​ഞ്ഞി​ര​പ്പ​ള്ളി: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​ഭ​വ​നം പൂ​ർ​ത്തി​യാ​യി. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത നി​ർ​ധ​ന​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ല​ചാ​യ്ക്കാ​ൻ ഒ​രി​ടം എ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നു വേ​ണ്ടി സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്നേ​ഹ ഭ​വ​നം.
മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​വ​യ​ലി​ൽ 11-ാം വാ​ർ​ഡി​ലാ​ണ് സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ച​ത്. 2022 ഓ​ഗ​സ്റ്റ് 15നാ​ണ് സ്നേ​ഹ​ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. മാ​താ​പി​താ​ക്ക​ളും മൂ​ന്നു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് വീ​ട് ന​ൽ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് സ്നേ​ഹ​ഭ​വ​ന​ത്തി​നു മു​ഴു​വ​ൻ തു​ക​യും ക​ണ്ടെ​ത്തി​യ​ത്. എ​ട്ടു​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.
26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് താ​ക്കോ​ൽദാ​നം നി​ർ​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് അ​യി​ലൂ​പ്പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​ഷ് ദി​വാ​ക​ര​ൻ, വാ​ർ​ഡ് മെം​ബ​ർ ബി​ൻ​സി മാ​നു​വ​ൽ, ഡി​ഇ​ഒ എം. ​റ​സീ​ന, സെ​ക്ര​ട്ട​റി എം.​എ​സ്. ബി​ന്ദു, അ​ജി​ത്ത് സി. ​ക​ള​നാ​ട്, ഡേ​വി​ഡ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.