ന്യൂയോർക്ക്: ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റോജി എം. ജോണിന് സ്വീകരണം നൽകി. നവംബർ 21 ന്യൂയോർക്കിൽ വൈകുന്നേരം 5.30ന് കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. നിശബ്ദ പ്രാർഥനയോടെയാണ് പൊതുയോഗം ആരംഭിച്ചത്. ലീലാ മാരേട്ട് അംഗങ്ങളെ സ്വാഗതം ചെയ്യുകയും മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു. ഷിക്കാഗോയിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ)യുടെ കണ്‍വൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു റോജി എം. ജോണ്‍ എംഎൽഎ.
ഐഒസി യുഎസ്എ - കേരള ചാപ്റ്ററിന്റെ വിവിധ പരിപോടികളിൽ നേരിട്ടും വെർച്വൽ ആയും പങ്കെടുത്തിട്ടുള്ള റോജി അമേരിക്കൻ മലയാളികൾ കോണ്‍ഗ്രസ് പാർട്ടിയിൽ എത്രമാത്രം വിശ്വാസമർപ്പിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഓരോ വിഷയങ്ങളിലും അവർ നടത്തുന്ന ഇടപെടലുകൾ എന്നും വ്യക്തമാക്കി.
ന്യൂയോർക്ക്-ന്യൂജേഴ്സി എന്നിവിടങ്ങളിൽ നിന്ന് യോഗത്തിൽ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അനുഭാവികൾ സ്വയം പരിചയപ്പെടുത്തി. ഐഒസി യുഎസ് വൈസ് ചെയർമാൻ ജോർജ് അബ്രഹാം, വൈസ് പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, ന്യൂയോർക്ക് റീജണൽ പ്രസിഡന്റ് വർഗീസ് പോത്താനിക്കാട്, ന്യൂജേഴ്സി റീജണ്‍ പ്രസിഡന്റ് ബിജു തുടങ്ങിയവർ പങ്കെടുത്തു.
തടത്തിൽ ഫ്രാൻസിസ്