കേളകം: വലിച്ചെറിയൽ മുക്ത കേരളം, മഴക്കാലപൂർവ്വ ശുചീകരണം പദ്ധതികളുടെ കേളകം ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണവും കേളകം പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെയും സന്നദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി നിർമിച്ച 418 തടയണകളുടെ സമർപ്പണവും കേളകത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തടയണകളുടെ സമർപ്പണം നിർവഹിച്ചു. സജീവൻ പാലുമി, ബിജു ചാക്കോ, സുനിൽ കെ.ജി, ജയകൃഷ്ണൻ, അഞ്ജു ഷാജി, സെക്രട്ടറി പി.കെ.ശശീന്ദ്രൻ, തോമസ് പുളിക്കകണ്ടം എന്നിവർ പ്രസംഗിച്ചു.
വലിച്ചെറിയൽ മുക്ത കേരളം, മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ചെയർമാനും സെക്രട്ടറി പി.കെ.ശശീന്ദ്രൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
എല്ലാ വാർഡുകളിലും സംഘാടക സമിതികൾ ഈ മാസം തന്നെ രൂപീകരിക്കുവാനും ടൗണുകൾ, പുഴ, തോട്, സ്ഥാപനങ്ങൾ എന്നിവ ജനകീയ സഹകരണത്തോടെ ശുചീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.