ചപ്പാരപ്പടവ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കർമപരിപാടിയുടെ ഭാഗമായി ശിശു സൗഹൃദം -ഹരിതപാഠശാല വിദ്യാലയമുറ്റ സദസ് തലവിൽ ഗവ. എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വാർഡംഗം എം.പി. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ വി. സഹദേവൻ വിഷയാവതരണം നടത്തി. സുരേഷ് ബാബു പ്രസംഗിച്ചു. അഞ്ച് കുട്ടികളെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ബാല പഞ്ചായത്തിലേക്കും സ്കൂളിന്റെ ശുചിത്വ കാഡറ്റുകളായും തെരഞ്ഞെടുത്തു.