ന്യൂയോർക്ക്: റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തിലെ എട്ടു സ്കൂളുകൾക്ക് ഫോമായുടെ വകയായി തെർമീറ്ററുകൾ സംഭാവന ചെയ്തു. നാറാണംമൂഴി പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഫോമയ്ക്ക് വേണ്ടി മുൻ റാന്നി എംഎൽഎ രാജു എബ്രഹാം ഫോമാ ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിലിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കലിന് കൈമാറി. പഞ്ചായത്ത് അംഗങ്ങൾ , സെക്രട്ടറി സൈമണ്‍ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തെർമോമീറ്ററുകൾ സംഭാവന ചെയ്ത സുമനസുകൾക്ക് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി അറിയിച്ചു.
ടി. ഉണ്ണികൃഷ്ണൻ