+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേൾഡ്മ ലയാളി കൗൺസിൽ അനുശോചിച്ചു

ഡാളസ്: ‌അമരിക്കയിൽ മരിച്ച സജി മാത്യു, ജെഫിൻ കിഴക്കേക്കുറ്റ്, റോണി ചാമക്കാലായിൽ, മറിയം സൂസൻ മാത്യു എന്നിവരുടെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജണിനോടൊപ്പം ഗ്ലോബൽ ഭാരവാഹികളും അനുശോചിച്ചു.
വേൾഡ്മ ലയാളി കൗൺസിൽ അനുശോചിച്ചു
ഡാളസ്: ‌അമരിക്കയിൽ മരിച്ച സജി മാത്യു, ജെഫിൻ കിഴക്കേക്കുറ്റ്, റോണി ചാമക്കാലായിൽ, മറിയം സൂസൻ മാത്യു എന്നിവരുടെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജണിനോടൊപ്പം ഗ്ലോബൽ ഭാരവാഹികളും അനുശോചിച്ചു.

ഷിക്കാഗോ, ഡാളസ്, ബ്രിട്ടീഷ് കൊളംബിയ, ന്യൂ യോർക്ക്, ന്യൂ ജേഴ്സി, ഹൂസ്റ്റൺ, ടൊറന്‍റോ, ഡി. എഫ്. ഡബ്ല്യൂ, നോർത്ത് ടെക്സസ് പ്രൊവിൻസുകളും പ്രത്യേക അനുശോചന യോഗങ്ങൾ ചേർന്നു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും വേൾഡ് മലയാളി കൗൺസിൽ എന്തു സഹായം ആവശ്യമുണ്ടെങ്കിലും നൽകുവാൻ സന്നദ്ധരാണെന്നു ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ളയും ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യുവും പറഞ്ഞു. പ്രവാസികൾ അനുഭവിക്കുന്ന ദുരിദങ്ങൾക്കു പരിഹാരം കാണുവാൻ ദേശീയ തലത്തിൽ നടപടികൾ എടുക്കണമെന്ന് പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെടുമെന്നും പി. സി. മാത്യു പറഞ്ഞു.

അമേരിക്കയിൽ മാത്രമല്ല ലോകം എമ്പാടുമുള്ള മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവങ്ങളിലൊന്നാണ് സജി മാത്യുവിന്‍റേതും മറിയം സൂസൻ മാത്യുവിന്‍റേതുമാണെന്ന് അമേരിക്ക റീജൺ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്‍റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രഷറർ സെസിൽ ചെറിയാൻ, വൈസ് പ്രസിഡന്‍റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, വൈസ് ചെയർ ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, ജോയിന്‍റ് സെക്രട്ടറി ഷാനു രാജൻ, ശോശാമ്മ ആൻഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

സഹായം ഹസ്തം നീട്ടുന്നതിൽ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കുന്നത് വിസ്മരിക്കുവാനാവില്ലെന്നു റീജൺ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്‍റ് സുധിർ നമ്പ്യാർ, അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്കുവേണ്ടി മലയാളി സംഘടനകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം പ്രസിഡന്‍റ് ജെറിൻ നീതുക്കാട്ട് കുടുംബാംഗങ്ങൾക്ക് അനുശോചനം നേർന്നതോടൊപ്പം സേഫ്റ്റി ഏറ്റവും മുൻ്ഗണന കൊടുക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടി കാട്ടി. സേഫ്റ്റി സംബദ്ധമായി ബോധ വൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ നേതാക്കളായ ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം, വൈസ് ചെയർ ഡോ. വിജയലക്ഷ്മി, അഡ്മിൻ വൈസ് പ്രസിഡന്‍റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ്, ട്രഷറർ തോമസ് അറമ്പൻകുടി തുടങ്ങിയവരും അനുശോചിച്ചു.