കോഴിക്കോട്: വ്യാജ വാറ്റു കേന്ദ്രം പിടികൂടി. പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിൽ കൊയിലാണ്ടി റെയിഞ്ചിലെ കീഴരിയൂർ വില്ലേജിൽ നെടുമ്പൊയിൽ ഭാഗത്ത് പ്രവർത്തിച്ച വൻ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തിയത്.
ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 700 ലിറ്റർ വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തു.
വ്യാജവാറ്റു നടത്തുന്നതിനായി ഉപയോഗിക്കുന്ന വാറ്റ് സെറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും എക്സൈസ് പാർട്ടി കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാറ്റു കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.