കോട്ടയം: മോഷണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെറുതന പാണ്ടിത്തറ പ്രേംദാസ് (കണ്ണന് 28) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2020ല്‍ പുതുപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തുവച്ച് ചങ്ങനാശേരി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടി സ്പ്രേ അടിച്ചശേഷം ഗൃഹനാഥന്റെ കഴുത്തില്‍കിടന്നിരുന്ന അഞ്ചു പവന് സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നുകളയുകയായിരുന്നു.
പോലീസ് ഈ കേസിലെ അഞ്ച് പ്രതികളെ പിടികൂടിയിരുന്നു. വിവിധ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ തെരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു.