ഏറ്റുമാനൂർ: ജില്ലയിലെ ഈ വർഷത്തെ മികച്ച വന സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള വനം വന്യജീവി വകുപ്പിന്റെ വനമിത്ര അവാർഡ് ജോജോ ജോർജ് ആട്ടേലിന്. അതിരമ്പുഴ പഞ്ചായത്ത് ഒന്നാംവാർഡ് മെംബറാണ് ജോജോ.
അതിരമ്പുഴ വേദഗിരി മലയിൽ കഴിഞ്ഞ മൂന്നു വർഷമായി ഔഷധ മരങ്ങൾ, ഫലവൃക്ഷങ്ങൾ, കാട്ടുമരങ്ങൾ ഉൾപ്പെടെ നട്ടുവളർത്തി പരിപാലിച്ചു വരുന്നു. മരങ്ങളും പക്ഷിമൃഗാദികളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളുടെ പേരിൽ ജോജോയ്ക്കു നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലഹരിക്കെതിരേ ആസാദ് സേന
കോട്ടയം: സിഎംഎസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം, എന്‍സിസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ പോരാടുന്നതിന് ആസാദ് സേന (ഏജന്റ്സ് ഫോര്‍ സോഷ്യല്‍ അവയെര്‍നെസ് എഗൈന്റ്റ് ഡ്രഗ്സ്) എന്ന സംഘടന രൂപീകരിച്ചു. എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വാ, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ വി.എ. ഷംനാദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം. ചെറിയാന്, പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.ആര്. അജീഷ്, ഡോ. അമൃത റിനു ഏബ്രഹാം, വോളന്റിയേഴ്സ് മനസ്വിനി, ആന്‍ റോസ്, ഗംഗ എന്നിവര്‍ പ്രസംഗിച്ചു. കേരള ഉന്നത വിദ്യാഭ്യാസവകുപ്പും സാമൂഹ്യനീതിവകുപ്പും എന്‍എസ്എസ് സംസ്ഥാന സെല്ലും ചേര്‍ന്നാണ് സേന രൂപീകരണത്തിന് മുന്‍കൈയെടുത്തത്.