തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടു സർക്കാർ വ്യക്തമായ ഉത്തരവ് പുറത്തിറക്കണമെന്നു ആവശ്യപ്പെട്ടു കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്ടിഎഫ് ) വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാതെ 2018 നവംബർ 18നു ശേഷമുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന സിംഗിൾ ബെഞ്ചിന്റെ വിധിയിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തിയ സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഭാവി സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നു സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു നിവേദനത്തിൽ ആവശ്യപ്പെട്ടു.
യോഗ്യരായ ഭിന്നശേഷി അധ്യാപകരുടെ അഭാവത്താൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടസപ്പെട്ടു നിൽക്കെ ഹൈക്കോടതി പുതിയ മാർഗനിർദേശം നൽകിയിരുന്നു. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ 2018 നവംബർ 18നും 2021 നവംബർ എട്ടിനും നും ഇടയിൽ ഉണ്ടായ ഒഴിവിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫിസർ താത്കാലികമായി നിയമന അംഗീകാരം നൽകണമെന്നു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ട സാഹചര്യത്തിൽ ആയിരക്കണക്കിന് അധ്യാപകരാണ് നിയമനം പ്രതീക്ഷിക്കുന്നത്.
പൊതു വിദ്യാലയങ്ങളിൽ അധിക തസ്തികയുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ ഉത്തരവ് വേഗത്തിൽ പുറപ്പെടുവിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. പി.എം. മുഹമ്മദലി, ജോസഫ് വർഗീസ്, ജയിംസ് സേവ്യർ, ജെ.ആർ. സാലു, കോശി എബ്രഹാം, ജോമോൻ ജോസ് എന്നിവരും നിവേദനം നൽകാൻ എത്തിയിരുന്നു.