പാലോട് : ചൂട് അസഹനീയമായ സാഹചര്യത്തിൽ കൃത്യസമയത്ത് കുട്ടികൾക്ക് വെള്ളം കുടിക്കാൻ പേരക്കുഴി ഗവ. എൽപി സ്കൂളിൽ "വാട്ടർ ബെൽ' പദ്ധതി ആരംഭിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കാനായി ഡബിൾ ബെൽ നൽകും. ബെല്ലു കേൾക്കുമ്പോൾ ആരോടും പറയാതെ തന്നെ തങ്ങളുടെ കൈവശമുള്ള കുപ്പിയിലെ വെള്ളം നിശ്ചിത അളവിൽ കുടിക്കണം. കുട്ടികൾ വെള്ളം കുടിച്ചു എന്ന് ക്ലാസ് ടീച്ചർ ഉറപ്പാക്കും. ഇതിനായി കുട്ടികളെ ബോധവത്കരിച്ചു. ജല ദിനത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മഴവെള്ള സംരക്ഷണ പ്രവർത്തനത്തിന് അവാർഡ് നേടിയ എവരി ട്രോപ്സ് കൗണ്ട്സ് ഫൗണ്ടേഷൻ അംഗം സീന പദ്ധതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എ, പത്മനാഭൻ കുട്ടികൾക്ക് മഴവെള്ള സംരക്ഷണത്തെ കുറിച്ചു ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് സജി കുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി അമ്മ, എം. നാഷിദ്, വി.എൽ. രാജീവ്, അനു, കെ. ലേഖ, സബീഹ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.