തിരുവനന്തപുരം: അന്താരാഷ്ട്ര വാഫിൾസ് ദിനാഘോഷങ്ങളുടെ ഭാഗമായി 25 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുമായി തിരുവനന്തപുരം ഹയാത്ത് റീജൻസി. രുചികരവും ക്രിസ്പിയുമായ വാഫിൾസ് ആസ്വദിക്കാൻ ഓൾ തിംഗ്സ് ബേക്ഡ് പോപ്പ് അപ്പ് സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെയാണ് അവസരം ഒരുക്കിയിരിക്കുന്നത്. 280 രൂപ മുതലാണ് വാഫിൾസിന്റെ വില.
ഡിജിറ്റൽ സർവേ ജീവനക്കാർ ധർണ നടത്തി
തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സർവേ ജീവനക്കാർ സർവേ ഡയറക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഉഷ്ണ തരംഗം നേരിടുന്നതിനാൽ ഡിജിറ്റൽ സർവേ ജീവനക്കാർക്ക് ഇൻസന്റീവ് അനുവദിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.എസ്. രാകേഷ് അധ്യക്ഷത വഹിച്ചു. പ്രസന്നകുമാർ, ജെ. എഡിസണ് ജോർജ് ആന്റണി, എസ്.ജി. അനിൽകുമാർ, എസ്. രാജീവ്, വി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
യൂണിറ്റ് പൊതുസമ്മേളനം
വിതുര: വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റ് പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപ്പിള്ള അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി കമലാലയം സുകു മുഖ്യാതിഥിയായി. യൂണിറ്റ് ജനറൽ സെക്രട്ടറി വി.എൻ. സജി, ട്രഷറർ വിതുര റഷീദ്, പോലീസ് ഇൻസ്പെക്ടർ എസ്. അജയ് കുമാർ, അനിൽകുമാർ, വി.എൻ. സുരേഷ്, കരമന മാധവൻകുട്ടി, അസീം, നെട്ടയം മധു, വെഞ്ഞാറമൂട് ശശി തുടങ്ങിയവർ പ്രസംഗിച്ചു.