വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉള്‍പ്പെടെ വൈക്കത്തിന്റെ സമഗ്ര വികസന, ക്ഷേമ പദ്ധതികള്‍ക്കു മുന്‍ഗണന നല്കി നഗരസഭാ ബജറ്റ്. നഗരസഭാധ്യക്ഷ രാധികാ ശ്യാമിന്റെ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്മാന് പി.ടി. സുഭാഷ് ബജറ്റ് അവതരിപ്പിച്ചു.
43,65,35,205 രൂപ വരവും 43,18,93,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 46,42,205 രൂപ നീക്കിയിരിപ്പുമുണ്ട്. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായും വൈക്കത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിച്ചുകൊണ്ട് ഡിപിആര്‍ തയാറാക്കുന്നതിനായും 10 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി 7.16 കോടി രൂപ അനുവദിച്ചു. നഗരസഭയുടെ അധീനതയിലുള്ള ബീച്ച്, പാര്‍ക്ക്, ശ്മശാനം, ഷോപ്പിംഗ് കോംപ്ലക്സുകള്‍ മുതലായ ആസ്തി വകകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പാര്‍പ്പിട-ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 3.27 കോടി രൂപ വകയിരുത്തി.