കടുത്തുരുത്തി: 2023-24 ല്‍ കടുത്തുരുത്തി പഞ്ചായത്തിനെ ശിശു സൗഹൃദമാക്കുമെന്നു ബജറ്റ്. ഈ ലക്ഷ്യത്തോടെ വിവിധ മേഖലകളിലായി 74 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ് അവതരിപ്പിച്ചു. 33,77,03,524 രൂപ വരവും 32,95,88,047 രൂപ ചെലവും 81,15,477 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അധ്യക്ഷത വഹിച്ചു.
ബഡ്സ് സ്കൂളിന് സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപയും കൃഷി, മൃഗ സംരക്ഷണം എന്നീ മേഖലകള്‍ക്ക് 73,60,000 രൂപയും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ, യുവജന ക്ഷേമ പദ്ധതികള്‍ക്കായി 15,85,000 രൂപയും ആരോഗ്യ മേഖലയ്ക്കായി 40,50,000 രൂപയും വകയിരുത്തി. കുടിവെള്ള പദ്ധതികള്‍ക്കായി 1,10,35,000 രൂപ വകയിരുത്തിയിട്ടുണ്ട്. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി 22,39,500 രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കും. അങ്കണവാടി,പോഷകാഹാര പരിപാടികള്‍ക്കു 40 ലക്ഷം, മാലിന്യ മുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തില്‍ ഹരിതകര്‍മസേന പ്രവര്‍ത്തനം, വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് എന്നീ മേഖലകളില്‍ 22 ലക്ഷം, പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ക്കായി 1.19 കോടി രൂപയും ഉള്‍ക്കൊള്ളിച്ചു.
ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്കായി 6.5 കോടി രൂപയും ലൈഫ് ഭവന പദ്ധതിയില്‍ 142 ഗുണഭോക്താക്കളുടെ ഭവന നിര്‍മാണത്തിനായി ജനറല്‍ വിഭാഗത്തിന് നാലു കോടി രൂപയും എസ്സി വിഭാഗത്തിന് രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.