ടിവി പുരം: ടിവി പുരം ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണത്തിനായി തറക്കല്ലിട്ടു. ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി കല്ലിടീൽ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ടി.എ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ടിവി പുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദ്വിവർഷ പ്രോജക്റ്റായി 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ടിവി പുരം വാതപ്പള്ളി ജംഗ്ഷനു സമീപം കൊട്ടാരപള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളി സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് ആധുനിക ഹോമിയോ ആശുപത്രി കെട്ടിടം നിർമിക്കുന്നത്.
വർഷങ്ങളായി ഹോമിയോ ആശുപത്രി വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടത്തിൽ ഹോമിയോ ആശുപത്രി പ്രവർത്തിക്കണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളി അധികൃതരുടെ ഉദാരതയിൽ സഫലമാകുന്നത്.
ടിവി പുരം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ. ശ്രീകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിയമ്മ അശോകൻ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. അഖിൽ, കെ.ടി. ജോസഫ്, സൂനമ്മ ബേബി, ശ്രീജി ഷാജി, സെബാസ്റ്റ്യൻ ആന്റണി, സ്ഥലം വിട്ടു നൽകിയ കൊട്ടാരപള്ളി വികാരി ഫാ. ജയ്സൺ സിഎംഐ, രാജഗിരി അമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ മേനാച്ചേരി, ഫാ.വിൻസന്റ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യൻ, വാർഡ് മെമ്പർ സീമാ സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.