തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്യാന്പ് കിളിക്കൂട്ടം ഏപ്രിൽ മൂന്നുമുതൽ മേയ് 25 വരെ നടക്കും. മൂന്നിന് രാവിലെ 11ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. വിവിധ ദിവസങ്ങളിലായി മന്ത്രിമാരായ മുഹമ്മദ് റിയാസ്, മന്ത്രി വീണാ ജോർജ്, ശശി തരൂർ എംപി, മുൻമന്ത്രി എം.എ.ബേബി, കവി മധുസൂദനൻനായർ, സിനിമാ സീരിയൽ താരങ്ങൾ തുടങ്ങിയവർ കുട്ടികളുമായുള്ള സംവാദത്തിൽ പങ്കെടുക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.
ആറു മുതൽ 16 വയസുവരെയുള്ള 300 പേർക്ക് പ്രവേശനം നൽകും. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ക്യാന്പ് സമയം. ഉച്ചക്ക് 12.30 വരെ ക്ലാസെടുക്കും. ആറുമുതൽ എട്ടുവരേയും ഒന്‍പതു മുതൽ 12 വരേയും 13 മുതൽ 16 വരേയുമുള്ള കുട്ടികളെ മൂന്നു വിഭാഗമായി തിരിച്ചാകും ക്ലാസ് നടത്തുക. നാടകം, നൃത്തം, ചിത്രരചന, സംഗീതം വയലിൻ, ഗിത്താർ, കീ ബോർഡ്, തബല, മൃദംഗം, ഡ്രംസ്, സ്പോക്കണ് ഇംഗ്ലീഷ്, കരാട്ടെ എന്നിവയാണ് പഠന ഇനങ്ങൾ.ശാസ്ത്ര പഠന യാത്ര, ജൈവ സങ്കേതങ്ങളിലേക്ക് ഉല്ലാസ യാത്ര എന്നിവയും ഉണ്ടാകും. രണ്ടുമാസത്തേക്ക് 1500 രൂപയാണ് ഫീസ്. അവധി ദിവസങ്ങളും ഞായറും അവധിയായിരിക്കും. കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവരണം. വീട്ടുകാർ സമിതിയിൽ എത്തിക്കുകയും വിളിച്ചുകൊണ്ടു പോകുകയും വേണം. തൈക്കാടുള്ള സ്ഥാപനത്തിലെ കൗണ്ടറിലെത്തി രജിസ്റ്റർ ചെയ്യണം. ഫോണ്‍ 0471 2324939, 9446511270.സമിതിയംഗങ്ങളായ കെ. ജയപാൽ, മീരാദർശൻ, ഒ.എൻ. ബലകൃഷ്ണൻ, ക്യാന്പ് ഡയറക്ടർ എൻ.എസ്. വിനോദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.