ചേര്‍പ്പുങ്കല്‍: വീടിനുള്ളിലെ നഷ്ടപ്പെടലാണ് ഏറ്റവും വലിയ നഷ്ടപ്പെടലെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയിലെ കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെടുന്ന നാണയങ്ങള്‍ നിരവധി ആണെന്നും ദൈവവചനം ഉപയോഗിച്ച് നമ്മുടെ ഹൃദയത്തെ ഇളക്കിമറിച്ച് തൂത്തുതുടച്ച് കഴുകി വൃത്തിയാക്കാനുള്ള അവസരമാണ് ഈ ബൈബിള്‍ കണ്‍വന്‍ഷനെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം നാലിനു ജപമാലയോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍ വികാരി ഫാ. ജോസഫ് പാനാമ്പുഴ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. മാത്യു കാലായില്‍, ഫാ. ജയിംസ് കുടിലില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു.
തുടര്‍ന്ന് ഫാ. ഡൊമിനിക് വാളന്മനാല് വചനസന്ദേശം നല്കി. ഇന്നു വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.