+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡ്വ. വർക്കി ഇടച്ചേത്രയുടെ സംസ്കാരം ഡിസംബർ നാലിന്

ബുധനാഴ്ച അന്തരിച്ച കോട്ടയം ബാറിലെ മുതിർന്ന സിവിൽ അഭിഭാഷകനും ആർപ്പൂക്കര ഇടച്ചേത്ര കുടുംബാംഗവുമായ അഡ്വ. എ.വി.വർക്കിയുടെ സംസ്കാരം ഡിസംബർ നാലിനു (ശനി) രാവിലെ 10.30ന് ആർപ്പൂക്കരയിലെ ഭവനത്തിൽ ആരംഭിച്ച്‌ കു
അഡ്വ. വർക്കി ഇടച്ചേത്രയുടെ സംസ്കാരം ഡിസംബർ നാലിന്

ബുധനാഴ്ച അന്തരിച്ച കോട്ടയം ബാറിലെ മുതിർന്ന സിവിൽ അഭിഭാഷകനും ആർപ്പൂക്കര ഇടച്ചേത്ര കുടുംബാംഗവുമായ അഡ്വ. എ.വി.വർക്കിയുടെ സംസ്കാരം ഡിസംബർ നാലിനു (ശനി) രാവിലെ 10.30ന് ആർപ്പൂക്കരയിലെ ഭവനത്തിൽ ആരംഭിച്ച്‌ കുടമാളൂർ സെന്‍റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ നടക്കും.

ഭാര്യ: റൂബി പാലാ നെച്ചിക്കാട്ട് വെള്ളാപ്പണിയിൽ കുടുംബാംഗമാണ്.
മക്കൾ: ജാസ്മിൻ ജോൺസൻ, റോസ്മിൻ സജി(മസ്കറ്റ്), വർക്കി. എ. വി (ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ്, ചെന്നൈ), രസ്മിൻ മാത്യു (സാന്താ മരിയ പബ്ലിക് സ്‌കൂൾ ആൻഡ് ജൂണിയർ കോളജ്, കൂരോപ്പട).

മരുമക്കൾ: ജോൺസൺ ജോർജ്(വട്ടക്കുഴി, വാഴൂർ), സജി ജേക്കബ് പെരുംബ്രാൽ, കുന്നന്താനം (മാനേജർ, കിംജി രാംദാസ്,മസ്കറ്റ്), ലിസ്ബി വർക്കി (പാപ്പനശേരിൽ, കാഞ്ഞിരത്താനം), മാത്യു കോലംകുഴി, ആനിക്കാട് (ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വാദികബീർ മുൻ അധ്യാപകൻ ).

പരേതൻ ദീപിക മുൻ പത്രാധിപ സമിതി അംഗമായിരുന്നു.