+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജൺ കണ്‍വന്‍ഷന്‍ കിക്ക് ഓഫും സോളിസ് ചാരിറ്റി ഇവന്‍റും ഡിസംബര്‍ നാലിന്

ബോസ്റ്റൺ: ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജണ്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫും സോളിസ് ചാരിറ്റി ഇവന്‍റും ഡിസംബര്‍ നാലിനു (ശനി) വൈകുന്നേരം ആറിനു നടക്കും. ന്യൂ ഇംഗ്ലണ്ട് ആർവിപി രേവതി പിള്ളയുടെ അധ്യക്ഷതയിൽ നടക്
ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജൺ കണ്‍വന്‍ഷന്‍ കിക്ക് ഓഫും സോളിസ് ചാരിറ്റി ഇവന്‍റും ഡിസംബര്‍ നാലിന്
ബോസ്റ്റൺ: ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജണ്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫും സോളിസ് ചാരിറ്റി ഇവന്‍റും ഡിസംബര്‍ നാലിനു (ശനി) വൈകുന്നേരം ആറിനു നടക്കും.

ന്യൂ ഇംഗ്ലണ്ട് ആർവിപി രേവതി പിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ് മുഖ്യാഥിതിയായിരിക്കും. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്‍റ് തോമസ് തോമസ്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യന്‍, ഇന്റർനാഷണൽ കൺവൻഷൻ കോഓർഡിനേറ്റർ പോള്‍ കറുകപ്പിള്ളില്‍, നാഷണൽ കോഓർഡിനേറ്റർ ലീല മാരേട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സോളിസ് ചാരിറ്റി ഫൗണ്ടര്‍ ഷീബ അമീര്‍, ധീരജ് പ്രസാദ്, നാഷണൽ കമ്മിറ്റി മെമ്പർ സോണി അമ്പൂക്കന്‍, , മനോജ് പണിക്കര്‍, വര്‍ഗ്ഗീസ് പാപ്പച്ചന്‍, ശ്രീവിദ്യാ ശ്രീനിവാസന്‍, ഷിനി പുരുഷോത്തമന്‍, ശ്രീവിദ്യാ രാമചന്ദ്രന്‍, ചാക്കോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍, സജി പോത്തന്‍, ജോള്‍സണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

കാൻസർ ഉൾപ്പെടെ മാരക രോഗങ്ങൾക്ക് അടിമകളായ കുട്ടികൾക്ക് ചികിത്സാ സഹായവും കുടുംബത്തിനു വേണ്ടുന്ന ധന സഹായവും തൊഴിൽ പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികളും നൽകികൊടുക്കുന്ന ബഹ്രദ് പദ്ധതിയാണ് 2017-ൽ ആരംഭിച്ച സോളസ് ചാരിറ്റി പദ്ധതി. ഈ പദ്ധതിയിലേക്ക് നേരിട്ട് സംഭാവനകൾ നൽകുന്നതു കൂടാതെ ഗോഫണ്ട് മീ യിൽ കൂടെയും ഈ പദ്ധതിയിൽ പങ്കാളികളാകാം .

അഡ്രസ്: ASHLAND VFW HALL 311 Pleasant, St. Ashland, MA 0172.

ഫ്രാൻസിസ് തടത്തിൽ