എരുമേലി: സെന്റ് തോമസ് എൽപി സ്കൂളിന്റെ പ്രാദേശിക പിടിഎ യോഗം നടത്തി. കരിങ്കല്ലുംമൂഴി, മുക്കട, കനകപ്പലം, ചാരുവേലി, മണിപ്പുഴ, കെഎസ്ആർടിസി ഭാഗം, ഒഴക്കനാട്, എരുമേലി ടൗൺ എന്നിവിടങ്ങളിലെ കുട്ടികൾക്കായി കരിങ്കല്ലുമൂഴിയിൽ പുന്നമൂട്ടിൽ സാജുവിന്റെ വീട്ടുമുറ്റത്താണ് മൂന്നാം ക്ലാസിലെ നൂറ നൗഫലിന്റെ വീട്ടുകാരുടെ സഹകരണത്തോടെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്നത്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശയങ്ങൾ ഒന്നുചേർന്ന് പഠന-ഇതര പ്രവർത്തനങ്ങളിൽ ആവശ്യമായ കൈത്താങ്ങ് നൽകി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശ്യമാണ് പ്രാദേശിക പിടിഎയുടെ ലക്ഷ്യമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജി സെബാസ്റ്റ്യൻ എഫ്സിസി പറഞ്ഞു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ലിസി സജി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ബിനോയ് വരിക്കമാക്കൽ അധ്യക്ഷത വഹിച്ചു.