എലിക്കുളം: വരുംതലമുറയെ കൃഷിയിലേക്ക് ചുവടുറപ്പിക്കുന്നതിനായി എലിക്കുളം പഞ്ചായത്ത് ആവിഷ്കരിച്ച സ്റ്റുഡന്റ്സ് ഗ്രീൻ ആർമി സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമാകുന്നു.
വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ട നിർമാണം, കാർഷിക പഠന പരിപാടികൾ, പഠന സഹായികൾ, നടീൽ വസ്തുക്കൾ എന്നിവയുടെ വിതരണം, വിവിധ മത്സരങ്ങൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക, പഞ്ചായത്തിലെ എല്ലാ സ്കൂളുകളും പ്രോജക്ടിന്റെ ഭാഗമാകും. ത്രിതല പഞ്ചായത്തുകൾ, കൃഷി - അനുബന്ധ വകുപ്പുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ തുടങ്ങിയവയുടെ സഹകരണവും ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ പച്ചക്കറിത്തോട്ടങ്ങളിൽ വിളയുന്ന കാർഷികോത്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തും.
സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയുടെ ഔപചാരിക ഉദ്ഘാടനം 28നു രാവിലെ 11ന് ഇളങ്ങുളം ശ്രീശാസ്താ ഹാളിൽ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. കുട്ടികൾക്കുള്ള കൃഷി പാഠപുസ്തകം ഹരിതപത്രികയുടെ പ്രകാശനവും മന്ത്രി നിർവഹിക്കും. കാര്‍ഷികരംഗത്ത് എലിക്കുളം പഞ്ചായത്തിന് ലഭിച്ച അവാര്‍ഡ് തുകയില്‍നിന്നു മൂന്നുലക്ഷം രൂപ പദ്ധതിക്കായി മാറ്റിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു.