+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോക്‌ലാന്‍ഡ് കൗണ്ടിയിലെ കേരള പിറവി ആഘോഷങ്ങൾ വർണാഭമായി

ന്യൂയോർക്ക്: കേരള പിറവിയും ഇന്ത്യന്‍ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്‌ലാന്‍ഡ് കൗണ്ടിയിലെ പാലിസൈഡ് മാളില്‍ നവംബര്‍ 13ന് വർണാഭമായി ആഘോഷിച്ചു.റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോളിന്‍റെ ന
റോക്‌ലാന്‍ഡ് കൗണ്ടിയിലെ കേരള പിറവി ആഘോഷങ്ങൾ വർണാഭമായി
ന്യൂയോർക്ക്: കേരള പിറവിയും ഇന്ത്യന്‍ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്‌ലാന്‍ഡ് കൗണ്ടിയിലെ പാലിസൈഡ് മാളില്‍ നവംബര്‍ 13-ന് വർണാഭമായി ആഘോഷിച്ചു.

റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോളിന്‍റെ നേതൃത്ത്വത്തിൽ ഇത് രണ്ടാം തവണയാണ് പൊതുവേദയിൽ ഇങ്ങനെ ഒരു ആഘോഷം നടത്തപ്പെടുന്നത്.

ഇച്ഛാ ( ICHAA Club: Indian Cultural Heritage and Arts Awareness) ക്ലബുമായി സഹകരിച്ചാണ് ഇത്തവണ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

നമ്മുടെ പൈതൃകം മറ്റു ദേശക്കാരുമായി പങ്കുവയ്ക്കാനുള്ള ഒരവസരം കിട്ടിയത് ഭാഗ്യമായിട്ടു കരുതുന്നതായി സ്വാഗത പ്രസംഗത്തിൽ ഡോ. ആനി പോൾ അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാന്‍ ഇടയായത് ഡോ. ആനി പോളിന്‍റെ പരിശ്രമ ഫലമായിട്ടായിരുന്നു.

ജോസ് വെട്ടത്തിന്‍റെ നേതൃത്ത്വത്തിൽ, ടീം ഓഫ് മലബാർ ചെണ്ടമേള ഗ്രൂപ്പിന്‍റെ വാദ്യ മേളത്തോടെയായിരുന്നു കേരളപിറവി ആഘോഷത്തിനു തുടക്കം കുറിച്ചത്. നേഹ ജോസ് അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയഗാനം മനോഹരമായി ആലപിച്ചു.

കോൺസൽ ഓഫ് കമ്മ്യൂണിറ്റി അഫയേഴ്‌സ് വിജയ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്യൂണിറ്റിക്കുവേണ്ടി എവിടെയും ഓടിയെത്തി വേണ്ട സഹായങ്ങൾ ചെയ്യുന്ന അദ്ദേഹത്തിനു നന്ദി രേഖപ്പെടുത്തുകയും ലെജിസ്ലേറ്റർ ആനി പോൾ, കൗണ്ടിയുടെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.

സ്പെഷൽ ഗസ്റ്റ് സിബു നായർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഏഷ്യൻ അമേരിക്കൻ അഫയേഴ്‌സ് ഫോർ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർ‌ണർ കാത്തി ഹോക്കുളിന്‍റെ പ്രത്യേക ആശംസകൾ ചടങ്ങിൽ വായിച്ചു. ഈ അപ്പോയ്ന്റ്മെന്റ് കിട്ടുന്ന ആദ്യ മലയാളിയാണ് സിബു നായർ. അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി പ്രത്യേകം ആദരിക്കുകയും ചെയ്തു. ഇച്ഛാ പ്രസിഡന്‍റ് മാത്യു വർഗീസ് ക്ലബിലെ ബോർഡ് മെമ്പേഴ്സിനെയും എല്ലാ അതിഥികളെയും സദസിനു പരിചയപ്പെടുത്തി.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ എലൈജ മേലെനിക്ക്, അസംബ്ലിമാൻ,മൈക്ക് ലോലർ, ലെജിസ്ലേറ്റർ ടോണി ഏൾ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സെനറ്ററിന്റെയും അസംബ്ലിയുടെയും ലെജിസ്ലേറ്ററിന്റെയും സൈറ്റേഷനും പ്രൊക്ലമേഷനും നൽകി.

സ്പ്രിംഗ് വാലി NAACP പ്രസിഡന്‍റ് വില്ലി ട്രോട്മാൻ, ഡബ്ല്യുഎസി നോർത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്‍റ് ജിനു തരിയൻ, ഫോമാ വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോഫ്രിൻ ജോസ്, ഗോപിനാഥ കുറുപ്, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു നടനവിസ്മയങ്ങളായ ബിന്ത്യ ശബരിയുടെ മയൂര സ്കൂൾ ഓഫ് ആർട്സ്, ദേവിക നായരുടെ സ്വറ്റ്വിക ഡാൻസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങൾ, കേരള നടനം, സെമി ക്ലാസിക്കൽ നൃത്തം, വന്ദേമാതരം ,ബോളിവുഡ് ഡാൻസ്, ഡാണ്ടിയ ഡാൻസ്, ഫോക്‌ ഡാൻസ് തുടങ്ങിയ വൈവിദ്യമാർന്ന നൃത്ത പരിപാടികൾ അരങ്ങേറി. തിരുവാതിര എല്ലാ പുതുമകളോടും കുടി സംഗമം ടീം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിച്ചു. ജോമോൻ പാണ്ടപ്പിള്ളി, റോഷിൻ മാമ്മൻ എന്നിവരുടെ സംഗീതവും അരങ്ങേറി.

ഷൈന മിൽട്ടനും സീമ റോക്കും എംസി മാരായിരുന്നു. ഇച്ഛാ ബോർഡ് മെംബേർസ് മാണി ജോർജും ഷൈമി ജേക്കബും ഫെസിലിറ്റി മാനേജ് ചെയ്തു . ഇച്ഛാ വൈസ് പ്രസിഡന്‍റ് ഡോ. മനു ദുആ എല്ലാവർക്കും നന്ദി പറഞ്ഞു.

ജോയിച്ചൻ പുതുക്കുളം