പാലാ: സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷന്റെ അവാര്‍ഡ് സമര്‍പ്പണം 24ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. അസോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ 2022ലെ ബിഷപ് വയലില്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഫ്. ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരത്തിലിനു സമര്‍പ്പിക്കും. കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് അവാര്‍ഡ് സമ്മാനിക്കും.
കുന്നത്തേടം ആഗസ്തി ട്രസ്റ്റ് റവ. ഡോ. പൗലോസ് കുന്നത്തേടം അവാര്‍ഡ് ഫാ. തോമസ് ഓലിക്കലിന് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തിലും സമ്മാനിക്കും. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് മംഗലത്ത് മുഖ്യപ്രഭാഷണം നടത്തും.
സ്നേഹദീപം പദ്ധതി ഇരുപത്തഞ്ചാം സ്നേഹവീടിന് ഇന്നു ശിലയിടും
പാലാ: ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതിയുടെ 25-ാം സ്നേഹവീടിന് ഇന്നു തുടക്കം കുറിക്കും. പദ്ധതി പ്രകാരം കൊഴുവനാല്‍ പഞ്ചായത്തില്‍ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്നു രാവിലെ 11.30ന് മേവടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും. യോഗത്തില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് മുന്‍ അധ്യാപകന് ഡോ. തോമസ് ജോര്‍ജ് മൈലാടി അധ്യക്ഷത വഹിക്കും