തീക്കോയി: ഭവന നിർമാണത്തിനും കുടിവെള്ളത്തിനും ടൂറിസം വികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള തീക്കോയി ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു.14,74,01,231 രൂപ വരവും 14,46,87,499 രൂപ ചെലവും 25,33,732 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉത്പാദന മേഖലയ്ക്ക് 52,86,225 രൂപയും സേവന മേഖലയിൽ 5,77,45,565 രൂപയും പശ്ചാത്തല മേഖലയിൽ 1,82,10,800 രൂപയും നീക്കിവച്ചു.
ഉത്പാദന മേഖലയിൽ കൃഷി-മൃഗ സംരക്ഷണ പദ്ധതികൾക്കായി 47,33,275 രൂപയും ലൈഫ് മിഷൻ ഭവന പദ്ധതിക്കായി ജനറൽ വിഭാഗത്തിൽ 2,00,70,640 രൂപയും എസ്സി വിഭാഗത്തിൽ 68,71,868 രൂപയും എസ്ടി വിഭാഗത്തിൽ 32,93,120 രൂപയും വകയിരുത്തി. കാരികാട് ടോപ്പ്, വഴിക്കടവ്, മാർമല, തീക്കോയി പള്ളിവാതിൽ ചെക്ക്ഡാം തുടങ്ങിയ പ്രദേശങ്ങളിൽ ടൂറിസം വികസനത്തിന് 90,00,000 രൂപയും പ്രതീക്ഷിക്കുന്നു. ടൂറിസ്റ്റ് കേന്ദങ്ങളിൽ വഴിയോര വിശ്രമകേന്ദ്രം, കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രങ്ങൾ തുടങ്ങിയവ ആരംഭിക്കും. മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ഹരിത ചെക്ക്പോസ്റ്റ്, നിരീക്ഷണ കാമറകൾ തുടങ്ങിയവ സ്ഥാപിക്കും.
മുഴുവൻ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 98 കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതിയിൽ 2778 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കും. പദ്ധതിക്ക് ടാങ്കുകൾ നിർമിക്കുന്നതിനായി വിവിധ വാർഡുകളിൽ 19 സ്ഥലങ്ങളിലായി 93 സെന്റ് സ്ഥലം കണ്ടെത്തും. കേന്ദ്ര-സംസ്ഥാന, ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ആർദ്രം പദ്ധതിയിൽപ്പെടുത്തി 80 ലക്ഷം രൂപ മുടക്കി തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമാണം പൂർത്തീകരിക്കാനും ബജറ്റിൽ നിർദേ ശമുണ്ട്.