തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ചുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. പാപ്പിനിശേരിയില്‍ താമസി ക്കുന്ന പിലാക്കല്‍ വീട്ടില്‍ ഷില്ജിന് ഇമ്മാനുവലി (25)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാന് ശിക്ഷിച്ചത്.
2017 ഓഗസ്റ്റിനും 2018 ഫെബ്രുവരിക്കും ഇടയിലുള്ള ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആന്തൂര്‍ നഗരസഭ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.
കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങുയായിരുന്നു.
അന്നത്തെ തളിപ്പറമ്പ് എസ്ഐ ആയിരുന്ന കെ.കെ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു വകുപ്പുകളിലായി അഞ്ചു വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.