കണ്ണൂർ: കോളജ് വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ കൃത്യമായി നൽകാൻ സർക്കാർ തയാറാവണമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ: വനിതാ കോളജ് കെഎസ്യു യൂണിറ്റ് സമ്മേളനം കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ. ചന്ദന അധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. ആഷിത്ത് അശോകൻ, ഫിദ ഷെറിൻ, ഇ. ഹർഷ, കെ. നന്ദന എന്നിവർ പ്രസംഗിച്ചു. കോളേജിലെ ജിംനാസ്റ്റിക്സ് കായിക താരങ്ങൾക്കുള്ള ജെഴ്സി വിതരണവും വിവിധ മത്സര പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. യൂണിറ്റ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി തീർഥ നാരായണനെ സമ്മേളനം തെരഞ്ഞെടുത്തു.