കണ്ണൂര്‍: ഫോറസ്റ്റ് വാച്ചര്‍മാരുടെ വേതന കുടിശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും ജോലി ചെയ്തിട്ട് കൂലി കൊടുക്കാതിരിക്കുന്ന സര്‍ക്കാരിനും വനം വകുപ്പിനും ഭൂഷണമല്ലെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ബാബുപോള്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ഫോറസ്റ്റ് വാച്ചര്‍മാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡിഎഫ്ഒ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാസത്തില്‍ 26 ദിവസത്തെ വേതനം നല്‍കുക, വേതനത്തില്‍ വെട്ടികുറവ് വരുത്തുന്ന നടപടി അവസാനിപ്പിക്കുക, കഴിഞ്ഞ ചില മാസങ്ങളായി വേതനം കുടിശികയായിരിക്കുന്ന മേഖലയിലെ കുടിശിക വേതനം നല്‍കുക, ഓണക്കാലത്ത് പ്രഖ്യാപിച്ച ഫെസ്റ്റിവല്‍ അലവന്‍സ് ഇനിയും വിതരണം ചെയ്യാന്‍ കാടന്‍ നടപടി അവസാനിപ്പിച്ച് അടിയന്തിരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
യൂണിയന് ജില്ലാ പ്രസിഡന്റ് കെ.ടി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു. സഹദേവന്, എം.ജി. മജുംദാര്‍, വി.കെ. ഗംഗാധരന്, ബിനോയി കൊട്ടിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.