കരുവഞ്ചാൽ: പൊന്മല സെന്റ് ജോസഫ്സ് ദേവാലയവും കരുവഞ്ചാൽ സെന്റ് ജോസസ്സ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാന്പ് പൊന്മല ദേവാലയ വികാരി ഫാ. മനോജ് കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഫാ. അനൂപ് അരീക്കാട്ട് പ്രസംഗിച്ചു. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഷബീർ ഫക്രുദ്ദീൻ, ഡോ. എനിഡ് നെൽസൺ, പീഡിയാട്രിക്സ് വിഭാഗം ഡോ. സിസ്റ്റർ ജോൺസി എസ്ഡി, ഇഎൻടി വിഭാഗം ഡോ. അർഫാൻ നാസിർ, ഗൈനക്കോളജി വിഭാഗം ഐശ്വര്യ ജോസ്, ഡെന്റൽ വിഭാഗം ഡോ. എൽസിറ്റ്, ഫിസിയോതെറാപ്പി വിഭാഗം ഏയ്ഞ്ചൽ മരിയ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി. ബോൺ മാരോ ടെസ്റ്റ്, ഡയബെറ്റിക് ന്യൂറോപതി എന്നീ രോഗനിർണയ ടെസ്റ്റുകളും സൗജന്യമായി നടത്തി. മലയോര മേഖലയിലെ കുടിയാന്മല, കനകക്കുന്ന്, പൊട്ടംപ്ലാവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും 300 ൽപരം ആളുകൾ പങ്കെടുത്തു. ഓർത്തോപീഡിക് ഡിപ്പാർട്ട്മെന്റ് മെഡിക്കൽ ക്യാമ്പ് വരും മാസങ്ങളിൽ മലയോര മേഖലയിൽ നടത്തപ്പെടുമെന്ന് ഹോസ്പിറ്റൽ അധികാരികൾ അറിയിച്ചു.