ഇരിക്കൂർ: പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കായി യാത്രയയപ്പ് സംഗമം നടത്തി. ഇരിക്കൂറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത് ഉദ്ഘാടനം ചെയ്തു.ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ ടി. സുനിൽകുമാർ, സി. ഇബ്രായൻ, ചേടിച്ചേരി ദേശമിത്രം യുപി സ്കൂളിലെ കെ. ജനാർദ്ദനൻ, ഇരിക്കൂർ കമാലിയ മദ്രസ എയുപി സ്കൂളിലെ ആർ.കെ. ശൈലജ, കെ.കെ. കുഞ്ഞി മായൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വാർഡ് മെംബർ എം.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എൻ.കെ.കെ. മുഫീദ, ഇരിക്കൂർ ബിആർസിയിലെ സി.ആർ.സി കോ-ഓർഡിനേറ്റർ ഇ.എ.അജ്ഞലി എന്നിവർ പ്രസംഗിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എൻ.കെ.കെ. മുഫീദ, ഇരിക്കൂർ ബിആർസിയിലെ സി.ആർ.സി കോ-ഓർഡിനേറ്റർ ഇ.എ.അജ്ഞലി എന്നിവർ പ്രസംഗിച്ചു.