ചങ്ങനാശേരി: 1987 മുതല്‍ 2019 വരെ 32 വര്‍ഷങ്ങളായി എല്ലാ ക്രിസ്മസ്ദിനങ്ങളിലും സന്ദേശനിലയം സെമിനാര്‍ ഹാളില്‍ ഉച്ചകഴിഞ്ഞു മൂന്നിന് ഒരു സംഗമം നടന്നിരുന്ന കാര്യം ഒരു പക്ഷേ പലര്‍ക്കും അറിയില്ലായിരിക്കാം. കുറുമ്പനാടത്തെ കുടുംബാംഗങ്ങളോടൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിനുശേഷം കൃത്യസമയത്ത് പവ്വത്തില്‍ പിതാവ് ഈ സംഗമത്തിന് സ്ഥിരമായി എത്തിയിരുന്നു. അഗതികളും അശരണരുമായ ഇരുനൂറില്‍പ്പരം പേരാണ് ക്രിസ്മസ് ദിനങ്ങളില്‍ ഇവിടെ എത്തിയിരുന്നത്.
ക്രിസ്മസ് സന്ദേശം നല്കി അവരോടൊപ്പം കേക്ക് മുറിച്ച് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചാണ് സമ്മേളനം അവസാനിപ്പിച്ചിരുന്നത്. ഇവരുടെ കലാപരിപാടികള്‍ ആസ്വദിക്കാന്‍ പവ്വത്തില്‍ പിതാവ് സമയം കണ്ടെത്തിയിരുന്നു. 32 വര്‍ഷങ്ങളിലും ഈ പരിപാടികള്‍ക്കു നേതൃത്വം നല്കിയ ടോമിച്ചന് കാലായില്‍ ഇക്കാര്യം ആദരവോടെ അനുസ്മരിക്കുന്നു. അശരണരും പാവപ്പെട്ടവരുമായ ആളുകള്‍ അഭിവന്ദ്യ പിതാവിന്റെ പാദം തൊട്ടു വണങ്ങി സ്നേഹവായ്പോടെ മടങ്ങുന്ന രംഗം ടോമിച്ചന്റെ മനസില്‍ ഓര്‍മപ്പൂക്കളായി അവശേഷിക്കുന്നു.
ഈ പരിപാടി നിര്‍ത്തലാക്കേണ്ട സാഹചര്യം ഉണ്ടായതായി അറിയിച്ചപ്പോള്‍ പവ്വത്തില്‍ പിതാവ് പറഞ്ഞ മറുപടി ഇപ്പോഴും ടോമിച്ചന് ഓര്‍ക്കുന്നു. എന്റെ മരണംവരെ ഈ സംഗമം തുടരണം, അഗതികളുടെ ആശ്വാസമായ ഈശോയുടെ വചനങ്ങള്‍ എന്നിലൂടെ അവര്‍ക്ക് സന്തോഷമാകട്ടെ...
2019ല്‍ പിതാവിനു ശാരീരികാസ്വാസ്ഥ്യം മൂലം ഈ സംഗമത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല. പകരം സംഗമത്തില്‍ പങ്കെടുത്തത് സഹായമെത്രാന്‍ മാര്‍ തോമസ് തറയിലാണ്. കോവിഡിനെത്തുടര്‍ന്ന് ഈ സംഗമം നിര്‍ത്തേണ്ടിവന്നു.