ഫുജൈറ: ഫോർ സ്കിൽസ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം വാർഷിക ആഘോഷവും പുതുതായി ആരംഭിച്ച വെബ് സൈറ്റിന്റെ ഉദ്ഘാനവും നടത്തി. മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് വെബ് സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു. ചെയർമാൻ രാജേഷ് പി.വി അധ്യക്ഷത വഹിച്ചു.
വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനും, ജോലിക്കുമായി പോകുന്നവർക്കുള്ള ഐഎൽടിഎസ്, ഒഇടി, സാറ്റ് തുടങ്ങിയ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അളക്കുന്ന പരീക്ഷകൾക്കായി പ്രത്യേക പരിശീലനം ഫോർ സ്കിൽസ് നൽകി വരുന്നതായി ചെയർമാൻ രാജേഷ് പി.വി. ആമുഖപ്രസംഗത്തിൽ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലെ മികവ് അവസരങ്ങളുടെ താക്കോലാണെന്ന് മുഖ്യാഥിതിയായിരുന്ന ഡഗ്ലസ് പറഞ്ഞു. ഭാഷ പരിശീലനത്തിൽ ഫോർ സ്കിൽസ് പുലർത്തുന്ന പ്രൊഫഷണൽ സമീപനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോർ സ്കിൽസ് അക്കാഡമിക് ഡയറക്ടർ മുഹമ്മദ് നൗഷാദ്, വിശിഷ്ടാതിഥി ഫുജൈറ ഇന്ത്യൻ സ്കൂൾ സൂപ്പർവൈസർ രാജേഷ് ജനാർദനൻ എന്നിവർ സന്നിഹിതരായിരുന്നു.
ഡഗ്ലസ് ജോസഫ്