കടുത്തുരുത്തി: കടുത്തുരുത്തി മിനി സിവില്‍സ്റ്റേഷനില്‍ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ വൈദ്യുതി വകുപ്പിന് കൈമാറി. കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും വൈദ്യുതി കണക്ഷന് ലഭിക്കാത്തതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് എത്തുന്നതിനുണ്ടായ പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമാവുന്നത്.
സര്‍ക്കാര്‍ ഫണ്ടും കെഎസ്ഇബി ഫണ്ടും ലഭിക്കാത്തതിനാല്‍ നാളുകളായി നിലനിന്നിരുന്ന പ്രതിസന്ധിക്കാണ് മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് പരിഹാരമുണ്ടാക്കിയത്. എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച ആറ് ലക്ഷം രൂപ ജില്ലാ ട്രഷറിയില്‍ നിന്ന് വൈദ്യുതിവകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടറേറ്റില്‍നിന്ന് പുറപ്പെടുവിച്ചതായി മോന്‍സ് ജോസഫ് അറിയിച്ചു. ഇതോടെ കടുത്തുരുത്തി മിനി സിവില്‍സ്റ്റേഷനില്‍ പ്രത്യേകം ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചു വൈദ്യുതി കണക്ഷന് ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
എംഎല്‍എ ഫണ്ട് വൈദ്യുതി വകുപ്പിന് ലഭിച്ചതായും കെഎസ്ഇബി വൈക്കം എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചതായും ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി കടുത്തുരുത്തി ഓഫീസ് ആരംഭിച്ചതായും ഏതാനും ആഴ്ച്ചകള്‍ക്കകം ഇക്കാര്യം നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ പറഞ്ഞു. ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തീകരിച്ചാല്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് വൈദ്യുതി കണക്ഷന് ലഭ്യമാക്കാന്‍ കഴിയും. അതോടെ എല്ലാ ഓഫീസുകളും സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയും. ഇതിനു മുന്നോടിയായി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.