കോട്ടയം: ഏപ്രിൽ ഒന്നിനു വൈക്കത്തു നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങളിൽ അരലക്ഷം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കും.
വൈക്കം നഗരം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ സമ്മേളനത്തിനായി സുരക്ഷാക്രമീകരണങ്ങൾ അടക്കമുള്ളവ വിലയിരുത്തുന്നതിനായി സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.ഒരുലക്ഷത്തിലേറെപ്പേർ ഉദ്ഘാ ടന സമ്മേളനത്തിൽ പങ്കെടുക്കും.
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു വൈക്കം നഗരസഭയിൽ ഹരിതകർമസേനയുടെ സഹകരണത്തോടെ ശുചിത്വമുറപ്പാക്കൽ നടപ്പാക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്, വൈക്കം എസിപി നകുൽ ദേശ്മുഖ്, ആർഡിഒ പി.ജി. രാജേന്ദ്രകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിക്കും. പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്കാരിക മന്ത്രി വർക്കിംഗ് ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനു മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായും മന്ത്രി വി.എൻ. വാസവൻ ചെയർമാനുമായി സംഘാടക സമിതി രൂപികരിച്ചിട്ടുണ്ട്.