ചേര്‍പ്പുങ്കല്‍: അമ്പതുനോന്പിനോടനുബന്ധിച്ചു ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ പള്ളി മൈതാനിയില്‍ നടത്തുന്ന കൃപാഭിഷേകം കണ്വന്ഷന് ഇന്നു തുടക്കമാകും. 26നു സമാപിക്കും.
അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളമ്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്വന്ഷന് നയിക്കുന്നത്.
ഇന്നു വൈകുന്നേരം നാലിന് ജപമാല, കുരിശിന്റെ വഴി. അഞ്ചിന് ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. 6.30ന് ഫാ. ഡൊമിനിക് വാളമ്മനാല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് സൗഖ്യശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന. രാത്രി 9.30നു കണ്വന്ഷന് സമാപിക്കും.
തുടർദിവസങ്ങളില്‍ വികാരി ജനറാൾമാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.
പാർക്കിംഗ് സൗകര്യം
കണ്വന്ഷന് എത്തുന്നവര്‍ക്ക് വാഹന പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. മുത്തോലി, പാലാ ഭാഗത്തുനിന്ന് വരുന്നവര്‍ തുരുത്തിക്കുഴി അമ്പലത്തുമുണ്ടക്കല് പാര്‍ക്കിംഗ് ഏരിയായിലും കുമ്മണ്ണൂര്‍, പാളയം ഭാഗത്തു നിന്നുള്ളവര്‍ ആരംപുളിക്കല്‍ പാര്‍ക്കിംഗ് ഏരിയായിലും കൊഴുവനാല്‍, ചെമ്പിളാവ് ഭാഗത്തുനിന്നുള്ളവര്‍ കാരാമയില്‍ പാര്‍ക്കിംഗ് ഏരിയയിലും വാഹനങ്ങൾ പാര്‍ക്ക് ചെയ്യണമെന്നു വികാരി ഫാ. ജോസഫ് പാനാമ്പുഴ അറിയിച്ചു.