മുത്തോലി: നെയ്യൂര്‍ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് നെയ്യൂര്‍ വാര്‍ഡില്‍ മൂന്നൂറിലധികം കുടുംബങ്ങള്‍ക്കു ശുദ്ധജലം എത്തിക്കാനായി പ്രവര്‍ത്തിക്കുന്ന പൈപ്പുകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ നശിപ്പിച്ചത്.
പത്ത് കെജി പിവിസി പൈപ്പ് വാക്കത്തിയോ കോടാലിയോ പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് തകര്ത്തിരിക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.
ആര്‍ക്കും ഉപദ്രവമില്ലാത്ത രീതിയില്‍ വയലുകളിലെ കയ്യാണിവഴിയാണ് പൈപ്പുകള്‍ വലിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും പൈപ്പുകള്‍ തകര്‍ത്തിരുന്നു. ഇതു രണ്ടാം തവണയാണ് സാമൂഹ്യവിരുദ്ധശല്യം ഉണ്ടാകുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പോലീസ് സ്റ്റേഷന് എസ്എച്ച് കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം നീചപ്രവൃത്തികള്‍ ചെയ്തവരെ എത്രയും വേഗം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നു നെയ്യൂര്‍ പൗരസമിതി ആവശ്യപ്പെട്ടു.