കണ്ണൂർ: യുവതിയെ താമസസ്ഥലത്തെ വെള്ളം നിറച്ച വീപ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈദ്യർപീടികയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മാധവിപുരത്ത് ദിൽന (39)യുടെ മൃതദേഹമാണ് വീപ്പക്കുള്ളിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അസ്വഭാവിക മരണത്തിന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മരിച്ച ദിൽന കാസർഗോഡ് നീലേശ്വരം സ്വദേശിയായ ഭർത്താവുമായി അകന്നുകഴിയുകയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.