കാസര്‍ഗോഡ്: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും ഫമീനയുടെയും മകനും നായന്മാര്മൂല ടിഐഎച്ച്എസ്എസിലെ വിദ്യാര്‍ഥിയുമായ എം.എ. ഉമ്മര്‍ അഫ്താബുദ്ദീന്‍ (16)ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ നടന്ന കെമിസ്ട്രി ഉള്‍പ്പെടെ നാലു പരീക്ഷ എഴുതിയിരുന്നു. സഹോദരങ്ങള്‍: അഫീല, ഫാത്തിമ.