വെഞ്ഞാറമൂട്: സ്കൂട്ടറിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെഞ്ഞാമുട് പുല്ലമ്പാറ മാമൂട് ചലിപ്പംകോണം ചലിപ്പംകോണത്ത് പുത്തൻ വീട്ടിൽ ശ്രീകണ്ഠൻ(61) ആണ് മരിച്ചത്. കഴിഞ്ഞ 15ന് വീടിനു സമീപത്തുവച്ചായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.ഭാര്യ: ലേഖ. മകൾ :ആവണി. മരുമകൻ :വിനീത് .