ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലണ്ടൻ മേഖലാ ബൈബിൾ കണ്വൻഷൻ ഡിസംബർ 4 ശനിയാഴ്ച നടത്തപ്പെടുന്നു. ലോകരക്ഷകന്റെ പിറവിത്തിരുന്നാളിനാമുഖമായുള്ള നോന്പാചരണ വേളയിൽ, നവീകരണത്തിനും, അനുഗൃഹകൃപാവർഷങ്ങൾക്കും ലണ്ടൻ കണ്വൻഷൻ വേദിയാവും.
പരിശുദ്ധ ജപമാലസമർപ്പണത്തോടെ ആരംഭിക്കുന്ന കണ്‍വൻഷനെ തുടർന്ന് ആഘോഷമായ സമൂഹ ദിവ്യബലിയും, തിരുവചന ശുശ്രുഷകളും, ആരാധനയും അനുഭവ സാക്ഷ്യങ്ങളും, കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
വ്യക്തിപരമായ സന്ദേഹങ്ങൾ പങ്കുവയ്ക്കുവാനായി കൗണ്‍സിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്തിനാരംഭിക്കുന്ന കണ്വൻഷൻ വൈകുന്നേരം നാലോടെ സമാപിക്കും. കുട്ടികൾക്കായി ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ പ്രമുഖ ധ്യാന-വചന ശുശ്രുഷകരായ ഫാ.ടോമി അടാട്ട്, സിസ്റ്റർ ആൻ മരിയ, ഫാ.ജോസഫ് മുക്കാട്ട് എന്നിവർ കണ്വെൻഷൻ ശുശ്രുഷകൾ നയിക്കും.
ഏവരെയും കണ്‍വെൻഷനിലേക്കു സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കുവേണ്ടി ലണ്ടൻ റീജണൽ കോർഡിനേറ്റർ മനോജ് തയ്യിൽ, ഡോണ്‍ബി ജോണ്‍ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
മനോജ് തയ്യിൽ:07848808550
ഡോണ്‍ബി ജോണ്‍:07921824640
കണ്വൻഷൻ വേദിയുടെ വിലാസം:-
Castle Green Community Centre?
Gale Street, Dagenham, RM9 4UN
(Large free parking facility available)
അപ്പച്ചൻ കണ്ണിൻചിറ
പിറവിത്തിരുന്നാളിന് മുന്നൊരുക്കമായി, ലണ്ടൻ റീജണൽ കണ്വൻഷൻ ശനിയാഴ്ച
09:19 PM Dec 02, 2021 | Deepika.com