കോട്ടയം: ആധുനിക സീറോ മലബാർ സഭയുടെ പിതാവും ദീപിക ദിനപത്രത്തിനു പുതുജീവൻ നൽകി ചൈതന്യവത്താക്കുകയും ദീപിക ഫ്രണ്ട്സ് ക്ലബിനു പിതൃവാത്സല്യത്തോടെ എല്ലാവിധ പ്രോത്സാഹനവും നൽകുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു കാലം ചെയ്ത ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലെന്ന് ദീപിക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി അതിരൂപത സമിതി.
അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ആന്റണി തോമസ് മലയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സണ്ണി പുളിങ്കാല, അതിരൂപത വനിതാ പ്രസിഡന്റ് ആൻസി മാത്യു ചേന്നോത്ത്, സെക്രട്ടറി പരിമൾ ആന്റണി, വൈസ് പ്രസിഡന്റ് ജോഷി കൊല്ലാപുരം, ട്രഷറർ റ്റിജി ചിറ്റേട്ടുകളം തുടങ്ങിയവർ പ്രസംഗിച്ചു.